ഒറ്റപ്പാലം : വ്യാപാരസ്ഥാപനങ്ങളിലും മത്സ്യവിൽപ്പനക്കാരിലുമുൾപ്പെടെ ഒറ്റപ്പാലത്ത് ചൊവ്വാഴ്ചയും 100 പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ എല്ലാവരും നെഗറ്റീവായതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതുവരെ ഒറ്റപ്പാലത്ത് 450 പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 446 പേർക്കും രോഗമില്ലെന്ന് കണ്ടെത്തി. ഇതിൽ മൂന്നുപേർ വിദേശത്തുനിന്നും ഇതരസംസ്ഥാനത്തുനിന്നും എത്തിയവരായിരുന്നു. 23-ന് അനങ്ങനടിയിലും ആന്റിജൻ പരിശോധന നടത്തും.
