ന്യൂഡൽഹി : വാൽവുള്ള എൻ-95 മാസ്കുകൾ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ.
ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസ് (ഡി.ജി.എച്ച്.എസ്) ആണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തെഴുതി.
വായും മൂക്കും മൂടുന്ന മാസ്ക് വീട്ടിൽ തന്നെ നിർമിക്കാവുന്ന രീതി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഉണ്ട് ഇത് അനുകരിക്കാമെന്നും ഡി.ജി.എച്ച്.എസ് അറിയിച്ചു