കിം എൻട്രൻസ് എഴുതിയ വിദ്യാർഥികൾക്ക് കോവിഡ് സ്ഥിതീകരിച്ചു

July 21
07:20
2020
തിരുവനന്തപുരം : തിരുവനന്തപുരത്ത് കീം എന്‍ട്രന്‍സ് എക്സാം എഴുതിയ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം തൈക്കാട്, കരമന കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ വിദ്യാര്ഥിക്കൊപ്പമുണ്ടായിരുന്നവരേയും സമ്പർക്കപ്പട്ടികയിലുള്ളവരെയും നിരീക്ഷണത്തിലാക്കി.
പൊഴിയൂര്‍, കരകുളം സ്വദേശികള്‍ക്കാണ് രോഗം. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവരുടെ പരിശോധന ഫലം പുറത്തുവന്നത്. കരകുളം സ്വദേശിയായ വിദ്യാര്‍ഥി കരമനയിലും പൊഴിയൂര്‍ സ്വദേശി തൈക്കാടുമാണ് പരീക്ഷ എഴുതിയത്.
കരകുളം സ്വദേശിക്ക് നേരത്തേ തന്നെ രോഗലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ വിദ്യാര്‍ഥി ഒറ്റയ്ക്ക് മറ്റൊരു മുറിയിലിരുന്നാണ് പരീക്ഷ എഴുതിയിരുന്നത്.
There are no comments at the moment, do you want to add one?
Write a comment