സംസ്ഥാനത്ത് ഒരു കോവിഡ് ബാധിച്ചു ഒരാൾ കൂടി മരിച്ചു . ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറയിൽ തങ്കരാജ് (69) ആണ് മരിച്ചത് . ആദ്യ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു.
ഇന്ന് ഉച്ചയോടെ ആണ് മരിച്ചത്. ഇദ്ദേഹം ഹൃദരോഗബാധിതാണ്. ഗൂഡല്ലൂരില്‍ നിന്നും ഭാര്യക്കും മരുമക്കള്‍ക്കും ഒപ്പം നാട്ടിലെത്തിയതാണ്. ഗര്‍ഭിണിയായ മരുമകള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധമൂലം മരിക്കുന്നവരുടെ എണ്ണം 43 ആയി