Asian Metro News

വൈത്തിരി താലൂക്ക് ഓൺലൈൻ അദാലത്ത്: 15 പരാതികൾ തീർപ്പാക്കി

 Breaking News

വൈത്തിരി താലൂക്ക് ഓൺലൈൻ അദാലത്ത്: 15 പരാതികൾ തീർപ്പാക്കി

വൈത്തിരി താലൂക്ക് ഓൺലൈൻ അദാലത്ത്: 15 പരാതികൾ തീർപ്പാക്കി
July 18
13:20 2020

വൈത്തിരി താലൂക്ക് പരാതി പരിഹാര അദാലത്തിൽ 15 പരാതികൾ തീർപ്പാക്കി. ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് അദാലത്ത് നടന്നത്. അപേക്ഷകർ അക്ഷയ കേന്ദ്രങ്ങളിലെത്തി വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കളക്ടറെ പരാതികൾ അറിയിച്ചു. ശനിയാഴ്ച രാവിലെ 10.30 മുതൽ നടന്ന അദാലത്തിൽ 21 പരാതികൾ പരിഗണിച്ചു. ഇതിൽ 15 പരാതികൾ തീർപ്പാക്കി. തീർപ്പാക്കാത്ത പരാതികൾ വിശദമായ റിപ്പോർട്ട് ലഭിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

പ്രളയ ധനസഹായം, ലൈഫ് ഭവന പദ്ധതി, ഭൂ നികുതി എന്നീ വിഭാഗങ്ങളിലാണ് പരാതികൾ ലഭിച്ചത്. കളക്ട്രേറ്റിൽ നടന്ന ഓൺലൈൻ അദാലത്തിൽ എ.ഡി.എം. ഇ. മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കളക്ടർ കെ. അജീഷ്, വൈത്തിരി താലൂക്ക് തഹസിൽദാർ അബ്ദുൾ ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.

വാര്‍ത്ത : നൂഷിബ.കെ.എം, വയനാട്

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment