പാലക്കാട് : കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സര്‍വീസ് നടത്തുന്ന പൊതുഗതാഗത സംവിധാനങ്ങളായ ഓട്ടോറിക്ഷ, മോട്ടോര്‍ ക്യാബ് , കോണ്‍ട്രാക്ട് ക്യാരേജ്, സ്റ്റേജ് ക്യാരേജ് തുടങ്ങി എല്ലാ പൊതുഗതാഗത വാഹനങ്ങളിലെ ഡ്രൈവറുടെ ക്യാബിന് അക്രിലിക് ഷീറ്റ് ഉപയോഗിച്ച് യാത്രക്കാരില്‍ നിന്നും വേര്‍തിരിക്കണമെന്ന് ആര്.ടി.ഒ അറിയിച്ചു. ജില്ലയില്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ പൊതുഗതാഗത വാഹനങ്ങളിലും സജ്ജീകരണം ഉറപ്പാക്കണം.
