തിരുവനന്തപുരം: തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ രണ്ടും, മൂന്നും പ്രതികളായ സ്വപ്നയേയും, സന്ദീപിനെയും തെളിവെടുപ്പിനായി തലസ്ഥാനത്ത് എത്തിച്ചു. ഇരുവരെയും വീട്ടില്‍ എത്തിച്ച് പരിശോധന നടത്തി നിര്‍ണായക തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്റെ നീക്കം. നിലവില്‍ സന്ദീപിനെ ഫെദര്‍ ഫ്ലാറ്റില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുകയാണ്. അതേസമയം സ്വപ്നയെ സെക്രട്ടേറിയേറ്റിന് സമീപത്തെ ഫ്ലാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ആക്രമണ സാധ്യത കണക്കിലെടുത്ത് സ്വപ്നയെ വാഹനത്തില്‍ നിന്നും പുറത്തിറക്കിയിട്ടില്ല. ലോക്കല്‍ പോലീസിനെ പോലും അറിയിക്കാതെ അപ്രതീക്ഷിതമായിരുന്നു എന്‍ഐഎയുടെ നീക്കം. സ്വപ്നയും, സന്ദീപുമായി പുലര്‍ച്ചെ 6 മണിയോടെയാണ് എന്‍ഐഎ സംഘം കൊച്ചിയില്‍ നിന്നും പുറപ്പെട്ടത്.
