ദിനംപ്രതി രോഗികള്‍ പെരുകുമ്പോള്‍ ജില്ലയില്‍ കൊറോണ ചികിത്സ താളംതെറ്റുന്നു.

July 18
08:58
2020
കൊല്ലം: ദിനംപ്രതി രോഗികള്‍ പെരുകുമ്പോള്‍ ജില്ലയില്‍ കൊറോണ ചികിത്സ താളംതെറ്റുന്നു. സ്റ്റാഫ് നഴ്സ് മുതല്‍ ശുചീകരണത്തൊഴിലാളികള്‍വരെ ആവശ്യത്തിനില്ല. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും അസൗകര്യങ്ങളാല്‍ വീര്പ്പുമുട്ടുമ്ബോഴാണ് മറുവശത്ത് ഓരോ ദിവസവും കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമാകുന്നത്.
ഇനിയങ്ങോട്ട് ഏറ്റവും വെല്ലുവിളി നേരിടുന്നത് കിടത്തിച്ചികിത്സയ്ക്കാണ്. നിലവില്‍ രണ്ട് ആശുപത്രികളിലാണ് കിടത്തി ചികിത്സയ്ക്ക് സൗകര്യമുള്ളത്. പാരിപ്പള്ളി മെഡിക്കല്‍കോളേജിലും വാളകം മെഴ്സി ആശുപത്രിയിലും മാത്രമാണ്. ജില്ലയിലെ രോഗികള്‍ ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലുമുണ്ട്. 3000 പേര്‍ക്ക് കിടത്തിച്ചികിത്സയ്ക്ക് സൗകര്യമൊരുക്കുമെന്നാണ് ജില്ലാ ഭരണകൂടം ആവര്‍ത്തിക്കുന്നത്. ജില്ലാ ആശുപത്രിയില്‍ ചികിത്സാസൗകര്യം ഒരുക്കുമെന്ന പ്രഖ്യാപനം കടലാസില്‍ ഒതുങ്ങി.
There are no comments at the moment, do you want to add one?
Write a comment