ശ്രീകൃഷ്ണപുരം : ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ ഒമ്പത് കേന്ദ്രങ്ങളിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ പ്രവൃത്തി ആരംഭിച്ചു.പി. ഉണ്ണി എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിലുൾപ്പെടുത്തി അനുവദിച്ച 45 ലക്ഷംരൂപ വിനിയോഗിച്ചാണ് പണി നടക്കുന്നത്. നിർമിതികേന്ദ്രയ്ക്കാണ് നിർമാണച്ചുമതല .
കരിമ്പുഴപാലം ജംഗ്ഷൻ, ശ്രീകൃഷ്ണപുരം സൊസൈറ്റി ജംഗ്ഷൻ, മണ്ണമ്പറ്റ കനാൽ ജംഗ്ഷൻ, കുളക്കാട്ടുകുറിശ്ശി ഉപ്പിലാപ്പുള്ളി ജംഗ്ഷൻ, പുലാപ്പറ്റ തോട്ടുപാലം ജംഗ്ഷൻ, കടമ്പഴിപ്പുറം ആശുപത്രി ജംഗ്ഷൻ, കടമ്പഴിപ്പുറം പഞ്ചായത്തോഫീസിന് മുൻവശം, ഒറ്റപ്പാലം ആശുപത്രിക്ക് മുൻവശം, പാലപ്പുറം പത്തൊമ്പതാംമൈൽ എന്നിവിടങ്ങളിലാണ് ബസ് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിക്കുന്നത്.
