സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 135 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 98 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 532 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇവരില്‍ 42 പേരുടെ ഉറവിടം വ്യക്തമല്ല. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 1 ബി.എസ്.എഫ് ജവാനും 1 ഐ.ടി.ബി.പി ജവാനും 7 കെ.എസ്.ഇ ക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചു തൃശൂര്‍ പുല്ലൂര്‍ സ്വദേശി ഷൈജു മരിച്ചു .
തിരുവനന്തപുരം 246 , എറണാകുളം 115 , പത്തനംതിട്ട 87 , ആലപ്പുഴ 57 , കൊല്ലം 47 , കോട്ടയം 39 , കോഴിക്കോട് 32 , തൃശൂര്‍ 32 , കാസർഗോഡ് 32 , പാലക്കാട് 31 , വയനാട് 28 , മലപ്പുറം 25 , ഇടുക്കി 11 , കണ്ണൂര്‍ 9 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
രോഗബാധിതരായി ചികിത്സയിലായിരുന്ന 133 പേര് രോഗമുക്തരായി. മലപ്പുറം 32 , തൃശൂര്‍ 32 , കാസര്‍ഗോഡ് 9 , കോഴിക്കോട് 9 , കണ്ണൂര്‍ 8 , കോട്ടയം 8 , തിരുവനന്തപുരം 8 , കൊല്ലം 7 , ആലപ്പുഴ 6 , എറണാകുളം 5 , ഇടുക്കി 5 , വയനാട് 4 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.