പാലത്തായി ബാലികയെ പീഡിപ്പിച്ച കേസിൽ പോക്സോ ചുമത്താതെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് വെൽഫെയർ പാർട്ടി പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. മണ്ഡലം പ്രസിഡണ്ട് മുജീബ് വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. കെ.പി.ഹമീദ്, പി.റിയാസ്, റഷീദ് കാരക്കാട്, പി.ബഷീർ, കെ.എം.സലാം, അഷ്റഫ് കാരക്കാട് എന്നിവർ നേതൃത്വം നൽകി. വല്ലപ്പുഴയിൽ നടന്ന പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.പി.മൊയ്നുദ്ദീൻ, ടി.മുസ്തഫ, ടി.മജീദ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
