മുംബൈ: മഹാരാഷ്ട്രയുടെ ആദ്യ വനിത തെരഞ്ഞെടുപ്പ് കമീഷനറും മറാത്തി എഴുത്തുകാരിയുമായ നിള സത്യനാരായണ്‍ (72) കോവിഡ് ബാധിച്ചു മരിച്ചു. ചികിത്സയിലായിരുന്ന സെവന് ഹില്‍സ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു മരണം. 1972 ലെ മഹാരാഷ്ട്രയില്‍ നിന്നുള്ള ഐ.എ.എസ് ബാച്ചുകാരിയാണ്. 2009 ലാണ് മഹാഷ്ട്ര തെരഞ്ഞെടുപ്പ് കമീഷനറായി നിയോഗിക്കപ്പെട്ടത്. 2014 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. മറാത്തി സിനിമകള്‍ക്കായി പാട്ടുകള്‍ എഴുതുകയും സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട്. പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.