സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷയിൽ എടപ്പലം പി.ടി.എം.വൈ ഹയർസെക്കൻ്ററി സ്കൂൾ 90.06% വിജയം നേടിയപ്പോൾ ബയോളജി സയൻസിൽ ഫുൾ എ.പ്ലസ് സ്വന്തമാക്കി വംഗനാട്ടുകാരനും.
ബംഗാളിലെ നേദിയ സ്വദേശിയായ ശുക്രജൻറായി -കാഞ്ചലറായ് ദമ്പതികളുടെ മകൻ ബാപ്പിറായ് ആണ് ദേശത്തിൻ്റെ അഭിമാനമായത്. എസ്.എസ്.എൽ.സി പരീക്ഷയിലും ബാപ്പിറായിക്ക് ഫുൾ എ.പ്ലസ് ഉണ്ടായിരുന്നു. എട്ടാംക്ലാസ് മുതൽ ബാപ്പിറായി എടപ്പലം ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥിയാണ്.
കെട്ടിട നിർമാണ തൊഴിലാളിയാണ്
ബാപ്പിയുടെ അച്ഛൻ.
18 വർഷങ്ങൾക്ക് മുൻപാണ്പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറയിൽ ശുക്രജൻറായ് എത്തിയത്. തിരുവേഗപ്പുറയിലാണ് കുടുംബസമേതം താമസിക്കുന്നത്. പ്രാഥമിക തലം മുതൽ എല്ലാ ക്ലാസിലും ബാപ്പിറായിക്ക് നല്ല മാർക്ക് ലഭിച്ചിരുന്നു. എട്ടാംക്ലാസ് മുതൽ ബാപ്പിറായ് എടപ്പലം ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. പാഠ്യ-പാഠ്യേതര വിഷയങ്ങളിലും മിടുക്കനാണ്. ബയോളജി സയൻസിൽ
ഫുൾ എ.പ്ലസ് നേടിയ ബാപ്പിറായിയെ പ്രിൻസിപ്പൽ മുഹമ്മദ് അഷ്റഫ്,
ഹെഡ്മാസ്റ്റർ സി.മുഹമ്മദ്, അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ,
മാനേജ്മെൻറ്,പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ അഭിനന്ദിച്ചു.