ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ മാംഗ്ലൂർ ഡിപ്പോയിൽ കരാർ അടിസ്ഥാനത്തിൽ ഉയർന്ന എ.സി.ക്ലാസുകളിൽ ബെഡ്-റോൾ വിതരണം ചെയ്യന്ന നൂറു കണക്കിന് കരാർ തൊഴിലാളികളാണ് കഴിഞ്ഞ രണ്ടു മാസത്തോളമായി ശമ്പളമൊന്നുമില്ലാതെ ദുരിതക്കയത്തിൽപ്പെട്ടത്.
ഇക്കാലയാളവിൽ റയിൽവേ ബെഡ്-റോൾ കരാർ എടുത്ത താരു & സൺസ് കമ്പനി സമാശ്വാസം എന്ന നിലക്ക് പകുതി ശമ്പളം പോലും തരാൻ തയ്യാറിയില്ല എന്നത് തൊഴിലാളികളോട് കാണിച്ച കടുത്ത അനീതിയാണ് വെളിവാകുന്നത്. ലോക്ഡൗൺ കാലയളവിൽ ട്രെയിൻ ഗതാഗതം പൂർണമായി നിലച്ചപ്പോൾ മറ്റു പല മേഖലകളിലും ഉള്ള സമാനതൊഴിലാളികൾക്ക് സ്റ്റേറ്റ് ഗവൺമെന്റിന്റെ ക്ഷേമനിധിയിൽ നിന്നു ചെറിയ ക്ഷേമനിധി ആശ്വാസ ധന സഹായം ലഭിച്ചപ്പോൾ റയിൽവേ മേഖലയിലെ വലിയൊരു വിഭാഗം തൊഴിലാളികളായ ഈ ബെഡ്-റോൾ വിതരണം ചെയ്യുന്ന തൊഴിലാളികൾ തീർത്തും അവഗണിക്കപ്പെടുകയായിരുന്നു.
ഇതു ഉന്നയിച്ചു കരാർ ജീവനക്കാർ സംഘടിതമായി കരാർ ഉടമക്ക് പരാതി നൽകിയപ്പോൾ ഈ വിഷയത്തിൽ കേന്ദ്രസർക്കാരും, റെയിൽവേയും യാതൊരു ദയാ-ദാക്ഷിണ്യവും ഇതു കരാർ എടുത്തു വിതരണം ചെയ്യുന്ന കോണ്ട്രാക്ട് ഉടമകൾക്ക് നൽകുന്നില്ല അതുകൊണ്ടു അവർക്ക് ഇതിൽ ഒന്നും തൊഴിലാളികൾക്ക് വേണ്ടി ചെയ്യാൻ കഴിയില്ല എന്ന നിർദയമായ മറുപടിയാണ്
ലഭിച്ചത്. ഇക്കാരണത്താൽ തന്നെ തൊഴിലാളികളും കുടുംബങ്ങളും വളരെ വിഷമത്തിലും പ്രയാസത്തിലുമാണ്. ഈ സമയത്ത് കേന്ദ്രസർക്കാർ നൂറ് കണക്കിന് റൂട്ടുകളിൽ ട്രെയിനുകൾ സ്വാകര്യ വൽക്കരിക്കുക കൂടി ചെയ്യുന്നത്. ലോക്ഡൗണിനു ശേഷം ഈ മേഖലയിൽ തൊഴിൽ തന്നെ ഉണ്ടാവുമോ എന്ന ആശങ്കയാണ് ഈ മേഖലയിലെ തൊഴിലാളികളെ ഇപ്പോൾ കൂടുതൽ ഭയപ്പെടുത്തുന്നത്. ആയതിനാൽ ഈ വിഷയത്തിൽ കേരള സർക്കാർ ഇടപെടണമെന്നും കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും തൊഴിലാളികൾക്കു കോവിഡ് ആശ്വാസമായി കേന്ദ്രത്തിൽ നിന്നു സഹായ ധനം വാങ്ങി തരുവാൻ തൊഴിൽ വകുപ്പ് ഇടപെടണമെന്നും റെയിൽവേ ബെഡ്-റോൾ കരാർ തൊഴിലാളി പാലക്കാട് ഡിവിഷനൽ എംപ്ലോയീസ് യൂണിയൻ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
