Asian Metro News

കശ്മീരിൽ രണ്ട് ഏറ്റുമുട്ടലുകളിലായി അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടു

 Breaking News

കശ്മീരിൽ രണ്ട് ഏറ്റുമുട്ടലുകളിലായി അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടു

കശ്മീരിൽ രണ്ട് ഏറ്റുമുട്ടലുകളിലായി അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടു
July 13
09:28 2020

ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലുകളില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് ജയ്‌ഷെ ഇ മുഹമ്മദ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് ആക്രമണുണ്ടായത്. ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

ബാരമുല്ല ജില്ലയിലെ സോപാരയില്‍ നടന്ന വെടിവെപ്പിലാണ് മറ്റ് മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. സോപാരയില്‍ സി ആര്‍ പി എഫ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ലഷ്‌കര്‍ തീവ്രവാദിയായ ഉസ്മാനും കൊല്ലപ്പെട്ടവരില്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

About Author

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment