തിരുവനന്തപുരം : തലസ്ഥാനത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ്. കന്റോണ്‍മെന്റ്, ഫോര്‍ട്ട് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന ആര്യനാട് സ്വദേശികളായ പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആദ്യ ശ്രവ പരിശോധനാഫലം നെഗറ്റീവായിരുന്നു. രണ്ട് പേരും ഇന്ന് ഡ്യൂട്ടിക്കെത്തിയിരുന്നു. പോലീസുകാർക്ക് കോവിഡ് രോഗബാധ സ്ഥിതീകരിച്ചത് തലസ്ഥാനത്ത് കൂടുതല്‍ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്.
