Asian Metro News

ദുരന്തനിവാരണത്തിന് തോണിച്ചാലില്‍ ‘കരുതല്‍ സേന’

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

ദുരന്തനിവാരണത്തിന് തോണിച്ചാലില്‍ ‘കരുതല്‍ സേന’

ദുരന്തനിവാരണത്തിന് തോണിച്ചാലില്‍ ‘കരുതല്‍ സേന’
July 12
15:46 2020

വയനാട് : ദുരന്തകാലത്ത് തോണിച്ചാലിന് ആശ്വാസമാകാന്‍ ഇനി കരുതല്‍ സേന രംഗത്തിറങ്ങും. പ്രകൃതിക്ഷോഭങ്ങളോ മറ്റ് ദുരിതങ്ങളോ നാടിനെ വലയ്ക്കുമ്പോള്‍ ആശ്വാസമെത്തിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. തോണിച്ചാല്‍ സെന്റ് സെബാസ്റ്റിയന്‍സ് ഇടവകയിലാണ് യുവജനങ്ങളുടെ നേതൃത്വത്തില്‍ കരുതല്‍ സേന രൂപീകരിച്ചത്. ആദ്യഘട്ടത്തില്‍ നൂറംഗങ്ങളാണ് കൂട്ടായ്മയില്‍.

അടിയന്തരസാഹചര്യങ്ങളിലെ സന്നദ്ധപ്രവര്‍ത്തനമാണ് സേനയുടെ ലക്ഷ്യം. യാത്രാക്ലേശം പരിഹരിക്കുക, അവശ്യവസ്തുക്കള്‍ എത്തിക്കുക, മരുന്നും വൈദ്യസഹായവും ഉറപ്പാക്കുക എന്നിവ കരുതല്‍ സേനയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. പ്രാരംഭഘട്ടത്തില്‍ നവമാധ്യമങ്ങളിലൂടെ പോസ്റ്ററുകളും അവബോധ സന്ദേശങ്ങളും പ്രചരിപ്പിച്ച് കരുതല്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കും.

ജില്ലാദുരന്തനിവാരണ അതോററ്റിയുടെയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തില്‍ കരുതല്‍ സേനാംഗങ്ങള്‍ക്കാവശ്യമായ പരിശീലനം നല്‍കും. പ്രാഥമിക ശുശ്രൂഷ, അഗ്‌നിസുരക്ഷാ മാര്‍ഗ്ഗങ്ങള്‍ എന്നിവയിലാണ് പ്രധാനമായും പരിശീലനം നേടുക. മാനന്തവാടി തഹസില്‍ദാര്‍ (ലാന്‍ഡ് റികാര്‍ഡ്‌സ്) അഗസ്റ്റിന്‍ മൂങ്ങാനാനിയില്‍, ജോയി കട്ടക്കയം എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായ സമിതിയാണ് കരുതല്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment