കുന്നിക്കോട് : വാദിയായ മേലില, നരിക്കുഴി, വിഷ്ണു സദനത്തിൽ ഗോപിനാഥൻ എന്നയാളെ ടിയാന്റെ കടയിൽ വന്ന് പ്രതികൾ സിഗരറ്റ് ചോദിച്ചത് നൽകാത്തതിലുള്ള വിരോധം നിമിത്തം വാദിയെ ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതികളായ കുന്നിക്കോട് ശാസ്ത്രി ജംക്ഷനിൽ, ചരുവിള വീട്ടിൽ ലാലു മകൻ ദിനേശ് (32), മേലില, ചരുവിള പുത്തൻ വീട്ടിൽ ശശിധരൻ മകൻ സജിൻകുമാർ (28) എന്നിവർ കുന്നിക്കോട് പോലീസിന്റെ പിടിയിലായി. കുന്നിക്കോട് പോലീസ് ഇൻസ്പെക്ടർ മുബാറക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടി കൂടിയത്.
