മലപ്പുറം : തിരൂരില്‍ പോലീസ് പിടികൂടിയ പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 29ന് പിടികൂടിയ രണ്ട് പ്രതികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ തിരൂര്‍ എസ്ഐ ഉള്‍പ്പടെ 18 പോലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്കി. കഴിഞ്ഞ 29ന് മണല്‍ കടത്തുമായി ബന്ധപ്പെട്ടും ചീറ്റിംഗ് കേസുമായി ബന്ധപ്പെട്ടും പിടികൂടിയ രണ്ട് പ്രതികള്‍ക്കാണ് കോവിഡ്- 19 സ്ഥിരീകരിച്ചത്.ഇരുവരും ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു.ഇതോടെ ഇവരെ വീണ്ടും കണ്ടെത്തി പ്രത്യേക ആംബുലന്‍സുകളില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
