കൊട്ടാരക്കര : മുനിസിപ്പാലിറ്റിയിലെ അഞ്ചു വാർഡുകളും മേലില ഗ്രാമ പഞ്ചായത്തിലെ കിഴക്കേത്തെരുവ് വാർഡും കോവിഡ്-19 കണ്ടയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിൽ രോഗ വ്യാപനം തടയുന്നതിനായി കർശന സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി കൊല്ലം റൂറൽ പോലീസ്.

കൊട്ടാരക്കര ടൗണിലേക്ക് കടന്നു വരുന്ന റോഡുകളായ കോട്ടപ്പുറം നിസാ ഓഡിറ്റോറിയത്തിന് സമീപവും,പുലമൺ ട്രാഫിക് ഐലൻഡ്, മുസ്ലിം സ്ട്രീറ്റ് പാലത്തിനടുത്തും, റെയിൽവേ സ്റ്റേഷൻ, ഓയൂർ റൂട്ടിൽ ഗാന്ധിമുക്ക് തുടങ്ങിയ സ്ഥലങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ച് കൊട്ടാരക്കര പോലീസ് കർശന നിയന്ത്രണം ആരംഭിച്ചു.

കൊട്ടാരക്കര ടൗൺലിലെ എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തന രഹിതമാണ് അതിനാൽ കൊട്ടാരക്കര ടൗണിലേക്ക് വരുന്ന വാഹനങ്ങൾ തിരിച്ചു വിടുകയും ദീർഘദൂര യാത്രയ്ക്കായി വരുന്ന യാത്രക്കാരുടെ വിശദമായ വിവരങ്ങൾ രേഖപ്പെടുത്തിയതിനു ശേഷം മാത്രം വാഹനങ്ങൾ കടത്തിവിടുകയുമാണ് ചെയ്യുന്നത്
വീഡിയോ 👇👇👇