കൊട്ടാരക്കര: ബാലാവകാശ കമ്മീഷൻ രാഷ്ട്രീയവത്ക്കരിക്കുന്നെത്തിനെതിരെ ജവഹർ ബാലജനവേദി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർ ബാൽ മഞ്ച് നാഷണൽ ഫെസിലിറ്റേറ്റർ അളക.ആർ. തമ്പി ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ കൊട്ടാരക്കര സിവിൽ സ്റ്റേഷൻ മുന്നിൽ ഉപവസിക്കുന്നു. KPCC വർക്കിംഗ് പ്രസിഡന്റും പാർലമെന്റ് അംഗവും കൂടിയായ ശ്രീ കൊടിക്കുന്നിൽ സുരേഷ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ എസ് ചന്ദ്രബാബു, വൈസ് ചെയർമാൻ സുമൻജിത്ത് മിഷ, എൻ. രാജു എന്നിവർ നേതൃത്വം നൽകി .AICC സെക്രട്ടറി P C വിഷ്ണുനാഥ്, നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ(NSUI) മുൻ ദേശീയ സെക്രട്ടറി രാഹുൽ മാംങ്കൂട്ടത്തിൽ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി(KPCC) ഭാരവാഹികൾ,ജില്ലാ കോണ്ഗ്രസ്സ് കമ്മിറ്റി(DCC) സെക്രട്ടറിമാർ, മറ്റ് പോഷക സംഘടന അധ്യക്ഷന്മാർ പങ്കെടുത്തു. വൈകിട്ട് നാലുമണിയോടുകൂടി D C C പ്രസിഡന്റ് ശ്രീമതി.അഡ്വ ബിന്ദു കൃഷ്ണ ഉപവാസ സമരത്തിന് സമാപനം കുറിക്കും.
