കേന്ദ്ര ഗവൺമെൻ്റിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വല്ലപ്പുഴ പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. കെ.പി.സി.സി വൈസ് പ്രസിഡൻ്റ് സി.പി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ദാവൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് നന്ദവിലാസിനി അമ്മ,
അഡ്വ. രാമദാസ്, വിജയൻ ചെറുകോട്, നാസർ ചൂരക്കോട്, സി.കെ.വല്ലപ്പുഴ, അബ്ദുഹാജി, അഷറഫ് കളത്തിൽ,
ഇ.പി.എം ഇക്ബാൽ, എ.മുഹമ്മദാലി, കൃഷ്ണൻകുട്ടി, ബിന്ദു സഫറുന്നിസ, ഷമീന ഷരീഫ് തുടങ്ങിയവർ സംബന്ധിച്ചു.
