ലക്ഷ്യം ഡല്‍ഹിയും രാഷട്രീയ നേതാക്കളും
ന്യൂഡല്‍ഹി: ഇന്ത്യ- ചൈന സംഘര്‍ഷം രൂക്ഷമാകുന്നതും അതിര്‍ത്തിയില്‍ നേപ്പാള്‍ പ്രകോപനപരമായ നീക്കം നടത്തുന്നതിനെ തുടര്‍ന്നും പ്രധാനപ്പെട്ട മേഖലകളില്‍ പെട്രോളിംഗ് ശക്തമാക്കി ഇന്ത്യ.
ജമ്മുകശ്മീര്‍, ബീഹാര്‍, ഡല്‍ഹി എന്നിവിടങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സി അതീവ ജാഗ്രതാ നിര്‍ദേശം നല്കി. ഈ മാസം 22നാണ് നിര്‍ദേശം നല്‍കിയത്. താലിബാന്, ജെയ്ഷെ തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ച് പാകിസ്ഥാനിലെ ഐ എസ് ഐ ഇന്ത്യക്ക് നേരെ വന്‍ തീവ്രവാദ ആക്രണത്തിന് പദ്ധതിയിടുന്നതായും ഇന്റലിജന്‍സ് വൃത്തങ്ങങ്ങള്‍ പറയുന്നു.
അവരുടെ ലക്ഷ്യം ഡല്‍ഹിയും പ്രമുഖ രാഷട്രീയ നേതാക്കളുമാകാമെന്നും സൂചനയുണ്ട്. കശ്മീരിലെ അതിര്‍ത്തി നിയന്ത്രണരേഖയിലൂടെ 20 ഓളം തീവ്രവാദികള്‍ നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ടെന്നും ഒരുകൂട്ടം തീവ്രവാദികള്‍ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയിലൂടെ ബീഹാറിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഇന്റലിജന്‍സ റിപ്പേര്ട്ടിനെ തുടര്‍ന്ന് എല്ലാ അതിര്‍ത്തി പ്രദേശത്തും പെട്രോളിംഗ് ശക്തമാക്കി.