ഇടിമിന്നലേറ്റ് യുപിയിലും ബീഹാറിലുമായി 107 മരണം

June 26
06:18
2020
ന്യൂഡൽഹി : ഇടിമിന്നലേറ്റ് ബീഹാറിലും യുപിയിലുമായി 107 പേര് മരിച്ചു. യുപിയിൽ ഗോപാല്‍ഗഞ്ജ് ജില്ലയിലാണ് ഏറ്റവുമധികംപേര്‍ മരിച്ചത്,.
ബിഹാറില്‍ 83 പേരും യുപിയില്‍ 24 പേരുമാണ് മരിച്ചതെന്ന് റിപോർട്ടുകൾ വ്യക്തമക്കുന്നു .
ബിഹാറില്‍ 30 പേർക്കും യുപിയില്‍ 12 പേർക്കും പരിക്കേറ്റിട്ടുമുണ്ട്. ബിഹാറിലെ ഖഗാരിയ ജില്ലയില്‍ പതിനഞ്ച് കന്നുകാലികളും ചത്തു. ഉത്തർപ്രദേശിൽ ഇടിമിന്നലിൽ ദേവ്റിയയിലാണ് ഏറ്റവുമധികം മരണം. ഒമ്ബതുപേര്‍ ഇവിടെ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് യു.പി. സർക്കാരും നാലുലക്ഷം രൂപവീതം പ്രഖ്യാപിച്ചു.
ബീഹാറിൽ പാടങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും കൃഷിപ്പണിയിലും മറ്റും ഏർപ്പെട്ടിരുന്നവരാണ് മരിച്ചവരിലേറെയും.വെള്ളിയാഴ്ച 10 ജില്ലകളില്‍ റെഡ് സോൺ പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ജില്ലകളിൽ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.13 പേർക്കാണ് ഇവിടെ ജീവന്‍നഷ്ടമായത്.
There are no comments at the moment, do you want to add one?
Write a comment