Asian Metro News

ഉത്ര വധക്കേസ്; പാമ്പുപിടുത്തക്കാരൻ സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം

 Breaking News
  • സൗദിയില്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് മരണം ജിദ്ദ: റിയാദില്‍ നിന്നു ജിദ്ദയിലേക്ക് നഴ്സുമാരുമായി വരികയായിരുന്ന വാന്‍ ത്വാഇഫിനടുത്ത് താഴ്ചയിലേക്ക് മറിഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29),കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച നഴ്സുമാര്‍. മരിച്ച...
  • പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. ചെന്നൈ:പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കോവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കാന്‍ തീരുമാനമായത്....
  • കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലാണ് അന്ത്യം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ...
  • കൊട്ടാരക്കരയിൽ കെ എസ് ആർ റ്റി സി ബസ് കടത്തിയയാൾ പിടിയിൽ കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സ്റ്റേഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസ് കടത്തി കൊണ്ട് പോയ ടിപ്പർ അനി എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം മുക്കിൽകട വി എസ് നിവാസിൽ വിജയദാസ് മകൻ നിധിൻ വി എസ് ആണ്...
  • കുണ്ടറയില്‍ വാഹനാപകടം: 7ലധികം പേര്‍ക്ക് പരിക്ക് കുണ്ടറയില്‍ രോഗിയുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു 7ലധികം പേര്‍ക്ക് പരിക്കേറ്റു. വെണ്ടാർ വടക്കേടത്ത് വീട്ടിൽ വിഷ്ണു(22). മാവടി കൊച്ചുവീട് തെക്കേക്കര കൊച്ചുവീട്ടിൽ ശ്യാംദേവ്(22), വെണ്ടാർ ചരുവിള പുത്തൻവീട്ടിൽ ഹരി(21), കൊട്ടാരക്കര കിഴക്കേക്കര ഉണ്ണിക്കുട്ടൻ(27), വെണ്ടാർ തിരുവോണത്തിൽ വിഷ്ണു(22), വെണ്ടാർ തിരുവോണത്തിൽ...

ഉത്ര വധക്കേസ്; പാമ്പുപിടുത്തക്കാരൻ സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം

ഉത്ര വധക്കേസ്; പാമ്പുപിടുത്തക്കാരൻ സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം
June 23
07:41 2020

കൊല്ലം : ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിലെ പ്രതി പാമ്പുപിടിത്തക്കാരന്‍ സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധമുള്ളതായി വനംവകുപ്പ് തെളിവെടുപ്പില്‍ കണ്ടെത്തി. പാമ്പിനെ പിടികൂടുമ്പോള്‍ മുട്ടകളുണ്ടെങ്കില്‍, വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവര്‍ക്ക് നാവില്‍ കടിപ്പിക്കാന്‍ കൈമാറുക പതിവായിരുന്നുവെന്ന് വനംവകുപ്പധികൃതര്‍. ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ട്.

സുരേഷിന്റെ പക്കല്‍നിന്നാണ് ഉത്രയുടെ ഭര്‍ത്താവ് സൂരജ് പാമ്പിനെ വാങ്ങിയത്. ഇയാള്‍ മൂര്‍ഖനെ വാങ്ങിയത് ഉത്രയെ കൊലപ്പെടുത്താനാണെന്ന് സുരേഷിനോടു പറഞ്ഞതായും തെളിവെടുപ്പില്‍ വ്യക്തമായി.

സുരേഷ് മൂര്‍ഖനെ പിടികൂടിയ ആലംകോട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതിയുമായി വീണ്ടും തെളിവെടുത്തു. മൂര്‍ഖന്‍ കൊഴിച്ചിട്ട പടം ഇവിടെനിന്നു കണ്ടെത്തി. ഇത് കൂടുതല്‍ പരിശോധനയ്ക്ക് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലേക്ക് അയച്ചു. വാവാ സുരേഷും തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. ജേക്കബും ആലംകോട്ട് എത്തിയിരുന്നു.

കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ ചൊവ്വാഴ്ച സൂരജിനെയും സുരേഷിനെയും വീണ്ടും മൂന്നുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അഞ്ചല്‍ റെയ്ഞ്ച് ഓഫീസര്‍ ബി.ആര്‍.ജയന്‍ പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment