ശ്രീകൃഷ്ണപുരം : തിരുവാഴിയോട്-പാലക്കാട് റോഡിൽ വീണ്ടും വാഹനാപകടം. കെ.എസ്.ടി.എ. ഓഫീസിനുസമീപം 15 അടി താഴ്ചയിലേക്ക് കാർ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ അബ്ദുൾ കരീം, റിയാസ് എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാലക്കാട്ടുനിന്ന് മുക്കത്തേക്ക് മുല്ലപ്പൂവുമായി പോവുകയായിരുന്നു കാർ. എതിരേ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ വെട്ടിച്ചപ്പോഴായിരുന്നു കാർ താഴ്ചയിലേക്ക് മറിഞ്ഞതെന്ന് യാത്രക്കാർ പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് അപകടം. ശനിയാഴ്ച തിരുവാഴിയോട് മൂന്ന് വാഹനാപകടങ്ങൾ നടന്നിരുന്നു. അപകടത്തിൽ ഒരു പച്ചക്കറിവ്യാപാരി മരിച്ചു.