തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഇന്ന് ചേർന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 57 പേര് രോഗമുക്തി നേടി.
ഇന്ന് രോഗം ബാധിച്ച 127 പേരില്‍ 87 പേര് വിദേശത്തുനിന്നു വന്നവരാണ്. 36 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്നുപേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര-15, ഡല്‍ഹി-9, തമിഴ്നാട്-5, ഉത്തര്‍ പ്രദേശ്-2, കര്‍ണാടക-2, രാജസ്ഥാന്-1, മധ്യപ്രദേശ്-1,ഗുജറാത്ത്-1 എന്നിങ്ങനെയാണ്.