കൊല്ലം: പുനലൂര്‍ അലിമുക്കില്‍ നാല് വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം. പണവും സി.സി.ടി.വിയും കവര്‍ന്നു. സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്ബനിയുടെ ഓഫീസ്, ഇറച്ചിക്കട, മത്സ്യ വിപണനശാല, ഹോട്ടല്‍ എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. ഇന്‍ഷ്വറന്‍സ് ഓഫീസിലെയും, ഇറച്ചിക്കടയിലെയും സി.സി ക്യാമറയും ഹാര്‍ഡ് ഡിസ്കുകളും ഉള്‍പ്പെടെ മോഷ്ടാക്കള്‍ അപഹരിച്ചു. സ്ഥാപനങ്ങളിലുണ്ടായിരുന്ന പതിനായിരത്തോളം രൂപയും കവര്‍ന്നു. ഇന്‍ഷ്വറന്‍സ് സ്ഥാപത്തിന്റെ മുന്‍വശത്തെ വാതിലും മറ്റ് മൂന്ന് കടകളുടെ പിന്‍വാതിലും പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. രാത്രി പന്ത്രണ്ട് മണിയോടെ പൊലീസ് പട്രോളിംഗ് നടന്ന ശേഷമാണ് മോഷണം നടന്നതെന്നാണ് സൂചന. പുനലൂര്‍ പൊലീസ് കേസെടുത്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുപ്പിനെത്തും.
