ഹൈദരാബാദ്: ഗല്‍വാന്‍ വാലിയില്‍ ചൈനീസ് സേനയുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് തെലങ്കാന സര്‍ക്കാര്‍ അഞ്ചുകോടി രൂപ നല്‍കും. മുഖ്യമന്ത്രി െക. ചന്ദ്രശേഖര്‍ റാവുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കുടുംബത്തിന് വീടുവെക്കാന്‍ ഭൂമിയും സന്തോഷിന്റെ ഭാര്യക്ക് ജോലിയും നല്‍കും. സന്തോഷിന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിയാണ് കേണല്‍ സന്തോഷ് ബാബു. സ്വദേശത്തെത്തിച്ച മൃതദേഹം വ്യാഴാഴ്ച പൂര്‍ണ ൈസനിക ബഹുമതികളോടെ സംസ്കരിച്ചു….
