കൊട്ടാരക്കര : സാഹചര്യമാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി. സോമരാജന് പറഞ്ഞു. ഗാന്ധിഭവന് വാളകം തണലിടം പ്രൊബേഷന്‍ ഹോമിലെ അന്തേവാസികള്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം ഗാന്ധിഭവന് മെഴ്സി ഹോം ജനറല്‍ സൂപ്രണ്ട് സൂസന് തോമസിന് നല്കി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഏതു കുറ്റകൃത്യത്തിനും നമ്മള് വിചാരിക്കാത്ത കാരണങ്ങളും പ്രതലങ്ങളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ അകറ്റി നിര്‍ത്തേണ്ടവരല്ല. തെറ്റുകളും ശരികളും തിരിച്ചറിഞ്ഞ് അവരെ നല്ല വഴിയിലേക്ക് നടത്തുകയാണ് നമ്മള് ചെയ്യേണ്ടത്. ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് സംരക്ഷണം നല്കുന്ന തണലിടം അവരെ നന്മയുടെ മാതൃകകളാകാന്‍ സഹായിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ബാത്ത് സോപ്പ്, വാഷിങ് സോപ്പ്, ഹാന്‍ഡ് വാഷ്, പേപ്പര്‍ പേന, മാസ്ക്, ലോഷന്‍ എന്നീ ഉത്പ്രന്നങ്ങളാണ് അന്തേവാസികള്‍ നിര്‍മിച്ച് വിപണിയിലിറക്കിയത്. ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന് അധ്യക്ഷത വഹിച്ചു. തണലിടം പ്രൊബേഷന്‍ ഹോം മാനേജറും ജയില്‍ മുന്‍ ഡി.ഐ.ജിയുമായ ബി. പ്രദീപ്, അഡീഷനല്‍ മാനേജറും ജയില്‍ മുന്‍ സൂപ്രണ്ടുമായ കെ. സോമരാജന് എന്നിവര്‍ സംസാരിച്ചു.
(ചിത്രം: ഗാന്ധിഭവന് വാളകം തണലിടം പ്രൊബേഷന്‍ ഹോമിലെ അന്തേവാസികള്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് പി. സോമരാജന് നിര്‍വഹിക്കുന്നു.)
