കൊട്ടാരക്കര : കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആത്മ എംപ്ലോയീസ് യൂണിയൻ( AITUC ) കൊല്ലം ജില്ലാ നേതൃത്വം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മാസക് , ഗ്ലൗസ്, സാനിറ്റൈസർ , ഹാൻഡ് വാഷ് എന്നിവ നൽകുകയുണ്ടായി. ആശുപത്രിയിൽ നടന്ന പ്രസ്തുത പരിപാടി AITUC സംസ്ഥാന വൈസ് പ്രസിഡന്റും കേരള ഫീഡ്സ് ചെയർമാനുമായ സഖാവ് ശ്രീ. ഇന്ദുശേഖരൻ നായർ,താലൂക്ക് ആശുപത്രി ENT ഡോക്ടർ ശ്രീ പ്രമോദ് നു നൽകി ഉത്ഘാടനം ചെയ്യുകയുണ്ടായി . ആത്മ എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി പ്രീത സുരേഷ്, ജില്ലാ പ്രസിഡന്റ് ശ്രീ അഡ്വ. വേണുഗോപാൽ എന്നിവർ സംസാരിച്ചു .ജില്ലാ സെക്രട്ടറി ശ്രീമതി സിബിന, ശ്രീ D രാമകൃഷ്ണപിള്ള, പ്രശാന്ത് കാവുവിള,സലിം തോപ്പിൽ,സജി ചേരൂർ , ആത്മ എംപ്ലോയീസ് യൂണിയൻ ജില്ലാ ഭാരവാഹികളായ മുകേഷ് , രാഹുൽ, മറ്റു യൂണിയൻ അംഗങ്ങൾ എന്നിവർ പങ്കെടുക്കുകയുണ്ടായി.
