ജില്ലാ സാക്ഷരതാ മിഷന്റെയും തുടര്‍വിദ്യാ കേന്ദ്രങ്ങളുടെയും ആഭിമുഖ്യത്തില്‍ പി.എന്‍ പണിക്കരുടെ 25ാം ചരമ വാര്‍ഷിക ദിനാചരണമായ വായനാദിനം ആചരിച്ചു. സാമൂഹ്യ അകലവും നിയന്ത്രണവും പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ സാക്ഷരതാ മിഷന് ഓഫീസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ വായനാ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാ കേന്ദ്രങ്ങളിലുള്ള സാക്ഷരതാ തുല്യതാ പഠിതാക്കളെ ഉള്‍കൊള്ളിച്ചായിരുന്നു പ്രതിജ്ഞ. വായനാ മത്സരവും, ഭരണഘടനാ ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷൈജു, സാക്ഷരതാ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
