ഷോളയൂർ: ഷോളയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കിഴിൽ ഷോളയൂർ ജംഗ്ഷൻ, പെട്ടിക്കൽ, ചുണ്ടാക്കുളം എന്നി പ്രദേശങ്ങളിലെ ഹോട്ടലുകൾ,പലചരക്ക് കടക്കൾ, കോഴികട എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി. കോവിഡ് 19 ന്റെ മനദണ്ഡങ്ങൾ പാലിചുകൊണ്ടുള്ള പരിശോധനയിൽ വിവിധ കടക്കളിൽ നിന്നും പഴകിയ ഭക്ഷണപദാർഥങ്ങൾ,കാലാവധി കഴിഞ്ഞ പായ്ക്കറ്റ് ഭക്ഷണപദാർഥങ്ങളും പിടിച്ചെടുത് നശിപ്പിക്കുകയും,മുന്നറിയിപ്പ് നോട്ടീസ് നൽക്കുകയും ചെയ്തു.
ഷോളയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഹെൽത്ത് ഇൻസ്പെക്ടർ എസ് എസ് കാളിസ്വാമി നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമ്മരായ ലാലു, രവി,ഉമേഷ്,രഞ്ജിനി,ഗോപകുമാർ ,ഡ്രൈവർ മനോജ് എന്നിവർ പങ്കെടുത്തു.