ആലത്തൂര്‍ : നിര്‍ധനരായ കുടുംബങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി പഴമ്പാലക്കോട് നന്മ ചാരിറ്റബിള്‍ സൊസൈറ്റി രണ്ട് കുടുംബങ്ങള്‍ക്ക് പശു വിതരണം ചെയ്തു.
വിധവകളായ കിഴക്കുമുറിയിലെ രണ്ട് പേര്‍ക്കാണ് പശുവും കുട്ടിയും വിതരണം ചെയ്തത്.
നന്മ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്, ജനറല്‍ സെക്രട്ടറി അബ്ദു റഹ്മാന് ഹസനാര്, കോടിനേറ്റര്‍ യൂസുഫ്, പരിയകുട്ടി, ബഷീര്‍, ഹാദി, സാബു എന്നിവർ വിതരണത്തിന് നേതൃത്വം നല്കി.