മരം വീണ് വീടിന് നാശം പാലക്കാട് : ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിലാണ് വീടിന് ഭാഗിക നാശം സംഭവിച്ചത്. നാഗലശേരി വില്ലേജിലെ കോതച്ചിറയിൽ താമസിക്കുന്ന കാട്ടിൽ മാടത്ത് കാർത്യായനിയുടെ വീടിനു മുകളിലാണ് മരം വീണത്. വീട് ഭാഗികമായി തകർന്നെങ്കിലും ഭാഗ്യത്തിന് ആളപായമുണ്ടായില്ല. വാർത്ത : യുഎ റഷീദ് പാലത്തറഗേറ്റ്, പട്ടാമ്പി