മണ്ണാർക്കാട്: റൂറൽ ബാങ്കിന് സമീപത്ത് കുടു ഗ്രൂപ്പിന്റെ പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി. പയ്യനെടം അക്കിപ്പാടം സ്വദേശി ഒറ്റക്കണ്ണൻ മുഹമ്മദാലി എന്നറിയപ്പെടുന്ന പുളികുഴിക്കൽ മുഹമ്മദാലിയുടെ മൃതദേഹമാണ് കണ്ടെടുത്തിരിക്കുന്നത്. സംഭവത്തിൽ അസ്വാഭാവികതയുള്ളതായാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകമാണോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരുന്നു. ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇയാളുടെ പേരിൽ പോലീസ് കേസുകളും നിലവിലുണ്ട്.
