പത്തനാപുരം : പട്ടാഴി വടക്കേക്കര ബദാമുക്കിൽ ശ്രുതി വിലാസത്തിൽ രാഘവൻപിള്ളയുടെ മകൻ സുരേന്ദ്രൻ നായർ(62) ടെ വക ശ്രൂതി ബിൽഡിംഗിലുള്ള കടയുടെ ഷട്ടർ പൊളിച്ച് ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും സാധനസാമഗ്രികളും മോഷ്ടിച്ചെടുത്ത കേസിലെ പ്രതികളായ തിരുവനന്തപുരം ജില്ലയിൽ കോലിയക്കോട് വില്ലേജിൽ ശാന്തിഗിരിയിൽ നെല്ലിക്കാട് യത്തീംഖാനക്ക് സമീപം നെല്ലീക്കാട് വീട്ടിൽ കാളി മകൻ കൊട്ടാരംബാബു എന്ന് വിളിക്കുന്ന 57 വയസ്സുള്ള ബാബു, പട്ടാഴി വടക്കേക്കര വില്ലേജിൽ താഴത്ത് വടക്ക് മുറിയിൽ മെതുകുമ്മേൽ എന്ന സ്ഥലത്ത് മുകളിൽ ചക്കാലയിൽ വീട്ടിൽ ഷീബ മകൻ ചന്തു എന്ന് വിളിക്കുന്ന 26 വയസ്സുളള നൗഷാദ് എന്നിവരെ പത്തനാപുരം പോലീസ് പിടികൂടി. പത്തനാപുരം സി.ഐ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
