ചെന്നൈ : തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പി അന്പഴകന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ മണപ്പാക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ചയാണ് മന്ത്രി ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയനായത്.
കോവിഡ് സ്ഥിരീകരിച്ച മന്ത്രിയെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നോര്‍ത്ത് ചെന്നൈയിലെ കോവിഡ് കേസുകള്‍ വിലയിരുത്തുന്ന കണ്ട്രോള് ടീമില്‍ അന്‍പഴകനും അംഗമായിരുന്നു. ഇവിടെ ബുധനാഴ്ച നടന്ന അവലോകന യോഗത്തില്‍ മന്ത്രി പങ്കെടുത്തിരുന്നു. യോഗത്തില്‍ മന്ത്രിമാരായ എസ്.പി വേലുമണി, ഡി ജയകുമാര്‍, ആര് കാമരാജ്, സി. വിജയഭാസ്കര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
മന്ത്രിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇദ്ദേഹവുമായി സമ്പർക്കം പുലര്‍ത്തിയവരെല്ലാം നിരീക്ഷണത്തിലാകും. കഴിഞ്ഞദിവസം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി ബിജെ ദാമോദരന്‍ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ള അഞ്ചു പേര്‍ക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മന്ത്രിക്കും രോഗബാധ സ്ഥിരീകരിക്കുന്നത്.