നാടിന് കുടിനീർ നൽകിയ പൊതുകിണർ നവീകരിച്ചു. നൂറ്റാണ്ടുകാലമായി നാടിൻ്റെ ദാഹം തീർത്ത പൊതുകിണറിന് നവീകരണത്തിലൂടെ പുത്തനുണർവ്വ്. പട്ടാമ്പി – ഗുരുവായൂർ പാതയോരത്ത് ഞാങ്ങാട്ടിരി മുക്കാരത്തിക്കാവിന് സമീപം സ്ഥിതി ചെയ്യുന്ന പൊതുകിണർ നീർത്തട വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരിച്ചത്.
പ്രവൃത്തി പൂർത്തിയായ കിണർ ഇന്ന് നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ പി.കെ. ചെറിയരാമൻ്റെ അധ്യക്ഷതയിൽ തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.കൃഷ്ണകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ പ്രേമലത, ചുണ്ടയിൽ രാമചന്ദ്രൻ നായർ, നിർമ്മാണ കമ്മിറ്റി സെക്രട്ടറി എം.പി.പമ്പാവാസൻ, പ്രസിഡണ്ട് ടി.കെ.അലിമോൻ എന്നിവർ സംസാരിച്ചു.