കൊട്ടാരക്കര : ശനിയാഴ്ച [13.06.2020] അർദ്ധരാത്രിയോടുകൂടി പത്തനാപുരം കുണ്ടയം കാരംമൂട്, തെക്കുവിള റജീന മൻസിലിൽ തങ്കമ്മ ബീവി മകൾ ഹാജിറ (66) യുടെ വീടിന്റെ ജനൽ പാളി ഇളക്കി അകത്ത് കടന്ന് മോഷണ ശ്രമം നടത്തുന്നതിനിടെ കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ഇഞ്ചക്കൽ വീട്ടിൽ രാമൻ മകൻ വിനായകൻ എന്ന് വിളിക്കുന്ന വഹാബ് (52) ആണ് പോലീസ് പിടിയിലായത്. പത്തനാപുരം സി.ഐ. രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി മോഷണ കേസിലെ പ്രതിയാണ്. കോട്ടയം ജില്ലയിലെ ചിങ്ങവനം, കുമാരനല്ലൂർ പോലീസ് സ്റ്റേഷനുകളിലെ 8 കേസുകൾ ഈ പ്രതിയുടെ അറസ്റ്റോടെ തെളിവിൽ കൊണ്ടുവരാനായി
