പാലക്കാട് : അമേരിക്കയിൽ നടക്കുന്ന വംശീയ വിവേചനത്തിനെതിരെയും ഇന്ത്യയിലെ പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത വിദ്യാർത്ഥികൾക്കെതിരെ ഭരണകൂടം നടത്തുന്ന ഭീകരതക്കെതിരെയും സോളിഡാരിറ്റി പട്ടാമ്പി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡണ്ട് കെ.ടി.അൻവർ, സെക്രട്ടറി താജുദ്ദീൻ, മുസ്തഫ കിഴായൂർ, ഷൗക്കത്ത് ശങ്കരമംഗലം, ഫൈസൽ കാരക്കാട് എന്നിവർ നേതൃത്വം നൽകി.
