പാലക്കാട് : പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.സത്യനാഥൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിലിൻ്റെ ഉപഹാരവും സത്യനാഥൻ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വായനശാലയുടെ ഉപഹാരം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.പി.രാമൻകുട്ടി സമ്മാനിച്ചു. നേതൃസമിതി കൺവീനർ
എ.ആനന്ദവല്ലി, കെ.എം.വാസുദേവൻ, കെ.എം.ജിതേഷ്, സി.ആർ.സൈന്ധവി എന്നിവർ സംസാരിച്ചു.
കൊഴിക്കോട്ടിരി സ്വദേശിയാണ് സൈന്ധവി. സൈന്ധവത്തിൽ രതീഷ് – നിഷരാജ് ദമ്പതികളുടെ മകളാണ്.
15വയസ്സുവരെയുള്ള കുട്ടികളുടെ വിഭാഗത്തിലാണ് ഈ 11കാരി മത്സരിച്ച് സംസ്ഥാന തലത്തിൽ സമ്മാനർഹയായത്.