പടിഞ്ഞാറെ കല്ലട : കഴിഞ്ഞ ദിവസം (12.06.2020) രാത്രി 7 മണിയോടുകൂടി പടിഞ്ഞാറെ കല്ലട, തലയിണക്കാവിന് തെക്ക് വശം, പള്ളിക്കമുക്കിന് സമീപം വച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പടിഞ്ഞാറെ കല്ലട, കോട്ടപ്പുറം, വൈഷ്ണവത്തിൽ, രവീന്ദ്രൻ മകൻ രാജീവ് (39) നെ തടഞ്ഞ് നിർത്തി വടിവാളും കമ്പിവടികൊണ്ടും ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതികളായ (1) കോട്ടപ്പുറം മണ്ണൂട്ട് വിളയിൽ പുത്തൻ വീട്ടിൽ, വരുൺ(42), കോട്ടപ്പുറം മണ്ണൂട്ട് വിളയിൽ പുത്തൻ വീട്ടിൽ, വിനോദ് (46) കോട്ടപ്പുറം മണ്ണൂട്ട് വിളയിൽ പുത്തൻ വീട്ടിൽ അഖിൽ (19) കോട്ടപ്പുറം മണ്ണൂട്ട് വിളയിൽ പുത്തൻ വീട്ടിൽ രാജീവ് (66), കരുനാഗപ്പള്ളി കല്ലേലിഭാഗം, പുന്നമൂട്ടിൽ അഞ്ജനത്തിൽ അർജ്ജുൻ (19) കോട്ടപ്പുറം മണ്ണൂട്ട് വിളയിൽ പുത്തൻ വീട്ടിൽ കിരൺ(29) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ശാസ്താംകോട്ട എസ്.ഐ.അനീഷ്, ജി.എസ്.ഐ രമേശൻ, എ.എസ്.ഐ രാജേഷ് ഡ്രൈവർ സി.പി.ഒ സുദർശനൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
