ദില്ലി: കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തും. ജൂണ്‍ 16, 17 തീയതികളില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ രാജ്യത്തെ കൊറോണ വൈറസ് സാഹചര്യവും ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതും ചര്‍ച്ചയാകും.
സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്. മെയ് 11 നാണ് ഇതിനുമുമ്ബത്തെ വീഡിയോ കോണ്‍ഫറന്‍സ് നടന്നത്. നാലാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്ബ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി സംസാരിച്ചിരുന്നു.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നിലവില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. രോഗബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു. അതിനിടെ 70 ദിവസത്തിലധികം നീണ്ട ലോക്ക്ഡൗണിന് പിന്നാലെ സര്‍ക്കാര്‍ പൊതുഗതാഗതത്തിനും ഓഫീസുകളുടെയും മാളുകളുടെയും പ്രവര്‍ത്തനത്തിനും അടക്കം അനുമതി നല്‍കിയിരുന്നു.