മസ്കറ്റ്: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഒമാനില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍. മൂന്നാംഘട്ടത്തില്‍ 15 വിമാനങ്ങളാണ് കേരളത്തിലെത്തുക. വന്ദേഭാരത് ദൗത്യത്തിന്റെ നിലവിലെ ഘട്ടത്തില്‍ 23 വിമാന സര്‍വീസുകളാണ് ഒമാനില്‍ നിന്നും ഇന്ത്യയിലേക്ക് പ്രവാസികളുമായി മടങ്ങുക.
ഇതില്‍ 15 സര്‍വീസുകളും കേരളത്തിലേക്കുള്ളതാണെന്ന് മസ്കറ്റ് ഇന്ത്യന്‍ എംബസിയുടെ അറിയിപ്പില്‍ പറയുന്നു. ഇതില്‍ ആറു സര്‍വീസുകള്‍ കൊച്ചിയിലേക്കും നാല് സര്‍വീസുകള്‍ തിരുവന്തപുരത്തേക്കും മൂന്നു വിമാനങ്ങള്‍ കോഴിക്കോട്ടേക്കും രണ്ടു സര്‍വീസുകള്‍ കണ്ണൂരിലേക്കുമാണുള്ളത്. ജൂണ്‍ ഒന്‍പതിന് ആരംഭിച്ച ഈ ഘട്ടം ജൂണ്‍ മുപ്പതിന് അവസാനിക്കുമ്ബോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കും നാട്ടിലേക്ക് മടങ്ങുവാന്‍ സാധിക്കും.