തിരുവനന്തപുരം : ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് തൊഴുവന്‍ കോടാണ് സംഭവം. റിട്ട. എ.എസ്.ഐ പൊന്നന്‍ ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. റിട്ട. ഹെഡ് കോണ്‍സ്റ്റബിളായ ലീലയാണ് ഭര്‍ത്താവിന്റെ വെട്ടേറ്റ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഏറെ നാളുകളായി ഇരുവരും തമ്മില്‍ കുടുംബ പ്രശ്നങ്ങളിലായിരുന്നു. രാവിലെ അനുജന്റെ മകന്റെ വീട്ടില്‍ നിന്നും മടങ്ങിയെത്തിയ പൊന്നന്‍ ഭാര്യയുമായി വഴക്ക് തുടങ്ങി തുടര്‍ന്ന് വീടിന്റെ മുന്‍വശത്ത് വെച്ച് പട്ടിക കൊണ്ട് ലീലയെ തല്ലുകയായിരുന്നു. അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് പോലീസ് സ്ഥലത്തെത്തി ആംബുലന്‍സില്‍ ലീലയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ ലീല ആശുപത്രിയില്‍ വെച്ച് തന്നെ മരിച്ചു.
ഭാര്യയെ ആശുപത്രിയിലേക്ക് പോലീസ് കൊണ്ട് പോയതിന് ശേഷം വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു ഇയാള്‍. സംഭവത്തില്‍ ഇരുവരും തമ്മില്‍ സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നതായി അയൽക്കാർ പൊലീസിന് മൊഴി നൽകി