പാലക്കാട് : വെള്ളിനേഴി ഗ്രാമപഞ്ചായത്തിൽ AIYF ന്റെ നേതൃത്വത്തിൽ അര ഏക്കറോളം സ്ഥലത്ത് പച്ചക്കറി കൃഷിയിറക്കി. ജീവനം ഹരിതസമൃദ്ധിക്കുന്ന ഇടതു സർക്കാറിന്റെ ആശയത്തിന്റെ ഭാഗമായാണ് കൃഷിയിറക്കിയത്.

കൂർക്ക ,പാവക്ക ,കുമ്പളൻ ,മത്തൻ, ചീര, വെണ്ട തുടങ്ങിയ കൃഷിയാണ് ഇറക്കിയത്.പട്ടാമ്പി MLA മുഹമ്മദ് മുഹ്സിൻ വിത്ത് നടീൽ ഉൽഘാടനം ചെയ്തു. O K സൈതലവി അദ്ധ്യക്ഷത വഹിച്ചു. cpi ലോക്കൽ കമ്മിറ്റി സെക്രട്ടറി ആലുംകുണ്ടിൽ രാധാകൃഷ്ണൻ ,VP ഉണ്ണികൃഷ്ണൻ ,U അച്ചുതൻ ,V സരോജിനി ,ശിവദാസ് കുറുവട്ടൂർ ,വിഷ്ണു, സന്ദീപ് AP ,സനൽ V ,വിനീദ് എന്നിവർ പ്രസംഗിച്ചു.