പാലക്കാട് : തൃത്താല ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഭ്യമാക്കിയ അണു നശീകരണ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ തൃത്താല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കൈമാറി. സ്പ്രേയർ, PPE കിറ്റ്, ഗംബൂട്ട് ,മാസ്ക്കുകൾ, കൈയ്യുറകൾ എന്നിവയാണ് നൽകിയത്.പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.കൃഷ്ണകുമാർ ഉപകരണങ്ങൾ PHC യിലെ ഡോക്ടർ .മുഹമ്മദ് ഷെബീറ് കൈമാറി.വൈസ് പ്രസിഡണ്ട്. ശ്രീമതി. പി.ദീപ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.അമീർ മാസ്റ്റർ, വാർഡ് മെമ്പർ ശ്രിമതി .സുനിത കെ., ഹെൽത്ത് ഇൻസ്പെക്ടർ പത്മനാഭൻ, മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
