പാലക്കാട് : ജില്ലയിലെ വട്ടമ്പലത്ത് വാഹന അപകടം ഇന്നലെ വൈകിട്ട് 3 മണിയോടെ വട്ടമ്പലം കയറ്റത്തിലാണ് സംഭവം. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും ആര്യമ്പാവ് ഭാഗത്തേക്ക് വളവില്‍ കയറ്റം കയറി പോകുകയായിരുന്ന ലോറിയ്ക്ക് പിറകിലായാണ് സ്ക്കൂട്ടറില്‍ കരിമ്പുഴ വല്ലപ്പുള്ളി വീട്ടില്‍ സക്കീന (47) മകള്‍ (27) സൗദ എന്നിവര്‍ യാത്ര ചെയ്തിരുന്നത്.

ഇതേ സമയം ആര്യമ്പാവ് ഭാഗത്ത് നിന്നും ടാറ്റ സുമോയും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വന്നിരുന്നു. ഇതിനിടെ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ക്കൂട്ടര്‍ മറ്റു വാഹനങ്ങളിലേതെങ്കിലും തട്ടിയിട്ടുണ്ടോ എന്നത് വ്വക്തമല്ല. സക്കീന ലോറിയ്ക്കടിയിലേക്ക് വീഴുകയായിരുന്നു.

സംഭവത്തില്‍ 2 പേര്‍ക്കും ഗുരുതര പരിക്ക് പറ്റിയിരുന്നു. ഇവരെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലേക്ക് മാറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുന്‍പ് സക്കീന മരണപ്പെടുകയായിരുന്നു. അപകട സമയം തന്നെ സ്ക്കൂട്ടര്‍ കത്തുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.