കാസര്‍കോട്: കോവിഡ് കാലത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ തിരക്ക് ഒഴിവാക്കുന്നതിനും രോഗികള്‍ക്ക് ടോക്കണ്‍ ലഭ്യമാക്കുന്നതിനും വെര്‍ച്വല്‍ ക്യൂ മൊബൈല്‍ ആപ് തയാര്‍. കാസര്‍കോട് ജനറല്‍ ആശുപത്രിക്കുവേണ്ടി പൊവ്വല്‍ എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജിലെ കമ്ബ്യൂട്ടര്‍ സയന്‍സ് വിഭാഗമാണ് ജി.എച്ച്.ക്യു എന്നുപേരിട്ട മൊബൈല്‍ ആപ് തയാറാക്കിയത്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു ആപ് പുറത്തിറക്കി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ടോക്കണുകള്‍ ഈ മൊബൈല്‍ ആപ് വഴി.
